നാട്ടുകാരുടെ കരങ്ങൾ രക്ഷയായി

തിരുനെല്ലി കളിന്ദി നദിയിൽ കയത്തിൽ മുങ്ങിയ വിദേശ വനിതക്കും സുഹൃത്തിനും രക്ഷയായി നാട്ടുകാർ. ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിനു സമീപം കാളിന്ദി നദിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും കഴുത്തിൽ മുങ്ങിപോയത്. നദിയുടെ ആയം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാൾ അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സുഹൃത്തായ വിദേശ വനിതയും അപകടത്തിൽപ്പെട്ടു. ഇവരുട കരച്ചിൽ കേട്ടെത്തിയ മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ സി കെ ഉമ്മർ, സി കെ ജലീലും പ്രദേശത്ത് ഉണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരികളും കൂടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *