അമ്പലവയല്‍: ‘പ്രശാന്തി പദ്ധതി’യുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസ്,അമ്പലവയൽ ജനമൈത്രി സമിതി എന്നിവരുടെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്തിന്റെ പകല്‍വീട് ഓഡിറ്റോറിയത്തിൽ വയോജനങ്ങള്‍ക്കായി കൗണ്‍സിലിങ് ക്ലാസും, സാംസ്കാരിക സംഗമവും നടത്തി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി. കൃഷ്ണകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. സിന്ധു, അദ്ധ്യക്ഷത വഹിച്ചു.സോഷ്യല്‍ പോലീസിംഗ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ എന്‍.കെ. ദാമോദരന്‍ സ്വാഗതം ആശംസിച്ചു.അമ്പലവയൽ എസ് എച്ച് ഒ ജസ്വിന്‍ ജോസ്, എ.എസ്.ഐ. സനല്‍ എം കെ, അമ്പലവയൽ വയോജന വേദി സെക്രട്ടറി പി. മൊയ്തീന്‍, പ്രസിഡണ്ട് കെ. മുഹമ്മദ്, സി.പി.ഒ സിയാദ് സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു.ഡി സി ആർ സി സൈക്കോളജിസ്റ്റ് ഫാബി കെ വി സാമൂഹ്യ നീതി വകുപ്പ് ഫെസിലിറ്റെറ്റർ അന്നമ്മ ആന്‍സി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.ബത്തേരി ഗ്രാമ ഫോൺ ഓർക്കസ്ട്രയുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.
വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും, സാംസ്കാരിക സംഗമവും നടത്തി
