ലഹരിക്കെതിരെ ഇനി വാർഡ് തല പോരാട്ടം; ‘തൂഫാൻ തദ്ദേശം’ സെപ്റ്റംബർ 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ‘തൂഫാൻ തദ്ദേശം’ പദ്ധതിക്ക് സെപ്റ്റംബർ 28ന് തുടക്കമാകും.

ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ഓരോ വാർഡിലും ‘തൂഫാൻ വാരിയേഴ്സ്’ എന്ന പേരിൽ പ്രത്യേക സമിതി രൂപീകരിക്കും.

പോലീസ് ഇടപെടലിന് മുമ്പ് തന്നെ ലഹരിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് ഇടപെടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 28ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ‘തൂഫാൻ’ പതാക ഉയർത്തും. കൗൺസിലിംഗിനൊപ്പം റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾക്കും പദ്ധതി പ്രാധാന്യം നൽകും.

Leave a Reply

Your email address will not be published. Required fields are marked *