കൽപ്പറ്റ: സിപിഐ എമ്മിന്റെ വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി സെപ്റ്റംബർ 28,29 തീയതികളിൽ പുത്തൂർവയൽ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ ചേരും.
ജില്ലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ തീരുമാനങ്ങൾ രണ്ടുദിവസത്തെ യോഗത്തിൽ കൈക്കൊള്ളും.
പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
വർഗബഹുജന സംഘടനകളോടൊപ്പം നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുമെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ് അറിയിച്ചു.
#CPIM #WayanadDistrictCommittee #Kalpetta #Puthurvayal #2newserwayanad
