എടപ്പെറ്റി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ സ്ക്വയർ പദ്ധതി.
എടപ്പെറ്റി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. ജോപ്പി നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് എൻ.പി. ജിനേഷ് കുമാർ അധ്യക്ഷത വഹിച്ചു.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഗിരീഷ് കുമാർ, പ്രധാനാധ്യാപിക കെ. ശബോറോസ്, എസ്.എം.സി ചെയർമാൻ എൻ. സന്തോഷ് എന്നിവർ പങ്കെടുത്തു.
എം.പി.ടി.എ പ്രസിഡന്റ് വിനീത സുജിത്ത്, എം.എച്ച്. ഹഫീസ് റഹ്മാൻ, അമൃത വിജയൻ തുടങ്ങിയവർ സംസാരിച്ചു.
#EdapettySchool #DigitalSquare #MuthilPanchayath #WayanadNews #2newserwayanad
