തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് പരിക്ക്

മാനന്തവാടി: വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു.

വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഗ്രേഡ് സ്റ്റേഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഈ.ജെ. മത്തായിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്., ആനന്ദ് ടി., ഹോം ഗാർഡുമാരായ അലക്സാണ്ടർ പി.വി., ശിവദാസൻ കെ. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *