പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി)

കൽപ്പറ്റ: ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (എ.കെ.ടി.ടി.യു–ഐഎൻടിയുസി) വൈത്തിരി താലൂക്ക് കൺവെൻഷൻ എ.കെ.ടി.ടി.യു ജില്ലാ പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധി ബോർഡിൽ നിന്നും തയ്യൽ തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രസവാനന്തര സഹായ കുടിശ്ശികയും റിട്ടയർമെന്റ് ആനുകൂല്യ കുടിശ്ശികയും ഉടൻ വിതരണം ചെയ്യണമെന്ന് ഉമ്മർ കുണ്ടാട്ടിൽ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ എ.കെ.ടി.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ജോയി സി.ജെ. വടക്കനാട്, കൽപ്പറ്റ നിയോജക മണ്ഡലം ഐഎൻടിയുസി പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, എ.കെ.ടി.ടി.യു ജില്ലാ ഖജാൻജി സാം കുര്യൻ, വൈത്തിരി താലൂക്ക് പ്രസിഡന്റ് സുനീറ കാക്കവയൽ, ബത്തേരി താലൂക്ക് പ്രസിഡന്റ് ബുഷ്റ സലാം, ഷാഹിറ മേപ്പാടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *