തോണിച്ചാൽ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 22-ന് തോണിച്ചാൽ മലക്കാരി ക്ഷേത്രത്തിൽവെച്ച് നടക്കുന്ന വയനാട് ജില്ലാ അയ്യപ്പ ഭക്ത സംഗമത്തിന്റെയും ഗുരുസ്വാമി സംഗമത്തിന്റെയും വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതി അംഗം എൻ. കൃഷ്ണകുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
തോണിച്ചാൽ പഴശ്ശി വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചടങ്ങിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും ഗുരുസ്വാമിമാരും പങ്കെടുത്തു. നവംബർ 22ന് തോണിച്ചാൽ മലക്കാരി ക്ഷേത്രാങ്കണത്തിൽ വെച്ച്നടക്കുന്ന ജില്ലാതല സംഗമം വൻ വിജയമാക്കുന്നതിനായി വരും ദിവസങ്ങളിൽ വിവിധ സബ് കമ്മിറ്റികൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു.
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ഭാരവാഹികളെയോഗത്തിൽ വെച്ച് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ സംഘടന സെക്രട്ടറി എം. കെ.ഹരീന്ദ്രൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിവി.കെ. സതീഷ്, പുനത്തിൽ കൃഷ്ണൻ,സന്തോഷ് ജി നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ
രക്ഷാധികാരിമാർ: സ്വാമി ഹംസാനന്ദപുരി, വി.എം ശ്രീവത്സൻ,എ.കെ. ശിവരാമൻ സ്വാമി,ചെയർമാൻ: Dr മധുസൂദനൻ (ബത്തേരി വിനായക ഹോസ്പിറ്റൽ എം.ഡി)
വൈസ്:ചെയർമാൻമാർ: എൻ. കൃഷ്ണകുറുപ്പ്, ഉണ്ണികൃഷ്ണൻ ചീക്കല്ലൂർ
ജനറൽ കൺവീനർ: അനിൽകുമാർ ടി.ആർ.
കൺവീനർമാർ: രവീന്ദ്രൻ കാപ്പുംകുന്ന്, എം.കെ ഹരീന്ദ്രൻ.
ട്രഷറർ: പുനത്തിൽ കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.
