പടിഞ്ഞാറത്തറ: മുണ്ടക്കുറ്റിയിൽ സനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് പുലർച്ചെ 4 മണിയോടെ തീപിടിച്ചു.
കടയിൽ നിർമ്മാണത്തിലിരുന്ന ഫർണിച്ചറുകളും മര ഉരുപ്പടികളും പൂർണ്ണമായും കത്തിനശിച്ചു.
വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്.
അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്
പടിഞ്ഞാറത്തറയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു
