കാണ്മാനില്ല; വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി. ആലംകോട് സ്വദേശിയായ അലി (58) യെയാണ് കഴിഞ്ഞ ഓഗസ്റ്റ് 30 മുതൽ കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ചങ്ങരംകുളം പോലീസിലോ ബന്ധുക്കളുടെ നമ്പറിലോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ചെറിയ രീതിയിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് അലി. കൂടാതെ കാലിന് പരിക്കുള്ളതിനാൽ നടക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. കാണാതാകുമ്പോൾ ചാരനിറത്തിലുള്ള (ഗ്രേ) മുണ്ടും നീല ടീഷർട്ടുമാണ് വേഷം; തലയിൽ തോർത്തും ധരിച്ചിട്ടുണ്ട്.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടുക:

  • എൻ.പി മുഹമ്മദ് (നീരോലി പറമ്പിൽ, മാന്തടം): 7306008003
  • ചങ്ങരംകുളം പോലീസ് സ്റ്റേഷൻ അല്ലെങ്കിൽ 112

Leave a Reply

Your email address will not be published. Required fields are marked *