തരുവണ–നാലാംമൈൽ റോഡ്: ടെൻഡർ നടപടികൾ വേഗത്തിലാക്കി പണി ആരംഭിക്കണം – മുസ്ലിം ലീഗ്

തരുവണ: എസ്റ്റിമേറ്റ് തയ്യാറായിട്ടും തകർന്നുകിടക്കുന്ന തരുവണ–നാലാംമൈൽ റോഡിന്റെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമാണം ആരംഭിക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.

തരുവണ ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.

ശാഖാതലങ്ങളുടെ ശക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘നിലം’ ക്യാമ്പ് സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് ടി. മൊയ്തു വിശദീകരിച്ചു.

പടയൻ അമ്മത്, കൊടുവേരി അമ്മത്, അഹമ്മദ് മാസ്റ്റർ, പി. മുഹമ്മദ്, ശരഫു മാടമ്പള്ളി, അസീസ് വെള്ളമുണ്ട, മോയി കട്ടയാട്, നൗഫൽ വടകര, അനസ് ബിസ്മി, ഇസ്മായിൽ കെ.കെ., സലീം കേളോത്ത്, പി.കെ. അമീൻ, ഉസ്മാൻ പി.കെ., സിദ്ദീഖ് ഇ.വി., ജബ്ബാർ സി.പി., കമർ ലൈല, സലാം വെള്ളമുണ്ട, നാസർ എ.കെ., മായൻ മുതിര, ഉസ്മാൻ പള്ളിയാൽ, ജിൻഷാദ് എ.സി., ആയിഷ ടീച്ചർ, ഹാജറ പുളിഞ്ഞാൽ, ഉസ്മാൻ സി.എച്ച്. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *