2.067 കിലോ കഞ്ചാവുമായി 46കാരൻ അറസ്റ്റിൽ

മാനന്തവാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 2.067 കിലോ കഞ്ചാവ് പിടികൂടിയതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കപ്പലാംകുഴിയിൽ കെ.കെ. ഷാജർ (46) അറസ്റ്റിലായി.

മാനന്തവാടി ശാന്തിനഗർ–നാഗത്താൻകാവ് റോഡ് പരിസരത്തെ ഷാജറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു.

മോഷണക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ ഷാജർ പ്രതിയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

റേഞ്ച് ഇൻസ്പെക്ടർ ആർ. അരുൺകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സി.കെ. രഞ്ജിത്ത്, സി.ഇ.ഒമാരായ ടി.ജി. പ്രിൻസ്, വിജേഷ് കുമാർ, ഡബ്ല്യു.സി.ഇ.ഒ പി.സി. കീർത്തി, ഡ്രൈവർ രമേഷ് ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *