മാനന്തവാടി: പാവപ്പെട്ട രോഗികളെയും അശരണരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള എം.എസ്.എസ്. (മുസ്ലിം സർവീസ് സൊസൈറ്റി)യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉഷാ വിജയൻ എം.എൽ.എ. പറഞ്ഞു.
എം.എസ്.എസ്. മാനന്തവാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാനന്തവാടി ബാഫഖി ഹോമിൽ നടന്ന ചടങ്ങിൽ ഖാലിദ് മുതുവോടൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മാനന്തവാടിയുടെ വികസന രേഖ ജില്ലാ പ്രസിഡന്റ് മനാഫ് എം.എൽ.എയ്ക്ക് കൈമാറി.
മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ്. മൂസ്സ, ജലീൽ കണിയമ്പറ്റ, സി.എച്ച്. അന്ദ്രു ഹാജി, റഷീദ് പനമരം, അഹമ്മദ് മാസ്റ്റർ, അഷ്‌റഫ് എന്നിവർ സംസാരിച്ചു.
സൈഫുദ്ധീൻ പി, എ.സി. മുഹമ്മദ്, എ.ജി. മുഹമ്മദ് ഫാറൂഖ്, എം. ഹംസ, സക്കരിയ സി.കെ., മൊയ്തു കെ., റഷീദ് വി., അബ്ദുൽ റഹ്മാൻ പി.കെ., അബൂബക്കർ, മൊയ്തു അഷ്‌റഫ് പാറക്കണ്ടി, ഇബ്രാഹിം മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, അഡ്വ. സത്താർ മായൻ തുടങ്ങിയവർ സംബന്ധിച്ചു.
