പിലാക്കാവ് – ചിറക്കര റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണം- ജനകീയ കൂട്ടായ്മ

മാനന്തവാടി : പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര-പണിച്ചിപ്പാലം റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ഉഷ വിജയന്‍ എം.എൽ.എയ്ക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിവേദനം നൽകി.പ്രദേശത്തെ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം. നിലവിൽ കൃത്യമായ ബസ് സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തിയാണ് നിവേദനം എം.എൽ.എയ്ക്ക് കൈമാറിയത്.വര്‍ഷങ്ങളായി മേഖലയിലുളള നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ഇനിയും വൈകിക്കരുതെന്നും എം.എല്‍.എയോട് നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചു.ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി നിഷാദ് ചിറക്കര,ഫൈസല്‍ പഞ്ചാരക്കൊല്ലി എന്നിവരാണ് നിവേദനം കൈമാറിയത്

Leave a Reply

Your email address will not be published. Required fields are marked *