പനമരം: സി എം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷ വിജയൻ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി മാറാൻ വിദ്യാർത്ഥികളിൽ ശ്രദ്ധയുണ്ടാകണം , മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും അതിനെതിരെ ശബ്ദിക്കുന്നതിനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു മുഖ്യ അതിഥിയായിരുന്നു. കോളേജ് ഡയറക്ടർമാരായ ഡോ. അമീർ ഹസൻ, ഡോ. മൻസൂർ അലി, റഷീദ് പുന്നശ്ശേരി കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ ജാബിർ അലി , അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി കെ, ഉനൈസ് ടി എ , രജിത പി ആർ , ഷിബു കൃഷ്ണൻ, ആതിര പി, വിദ്യ വിശ്വനാഥ് , അമീറ യു. എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് ആത്മ മ്യൂസിക്കൽ ബാൻഡിൻ്റെ സംഗീതവിരുന്നും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു
