കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു.

പാടിച്ചിറ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മുള്ളൻകൊല്ലി യും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു ഉദ്ഘാടനം ചെയ്തു. നൂറിൽ അധികം കർഷകർ പങ്കെടുത്ത സെമിനാറിൽ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്‌സ്‌പെർട്ട് ഗായത്രി പുനരുജ്ജീവന കാപ്പി കൃഷിയെ കുറിച്ചും, എ ഐ സി ജില്ലാ മാനേജർ എൽദോ പി ജെ വിള ഇൻഷുറൻസിനെ കുറിച്ചും, എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി നാഷണൽ വൈ. പ്രസിഡണ്ട് ജോണി കെവി കാർഷിക പദ്ധതികളെ കുറിച്ചും വിഷയാവതരണം നടത്തി. മുള്ളൻകൊല്ലി യൂണിറ്റ് പ്രസിഡൻറ് പി പി ഡോൺ ബോസ്കോ അധ്യക്ഷത വഹിച്ചു. എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, മുള്ളൻകൊല്ലി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സണ്ണി, എയിംസ്‌വേ യൂണിറ്റ് സെക്രട്ടറി സ്റ്റീഫൻ പൂക്കുടിയിൽ, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ ഫീൽഡ് കോർഡിനേറ്റർ ഷാരോൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *