കെല്ലൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം കെല്ലൂർ ജി.എൽ.പി സ്കൂളിലും അലയടിച്ചു. ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ഷമീർ തുരുത്തിയിൽ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് സമ്മാനിച്ചു. കുട്ടികളിലെ കായിക താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് കിറ്റ് വിതരണം നടത്തിയത്.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി “കിക്കോഫ് മത്സരവും” സംഘടിപ്പിച്ചു. കുരുന്നുകൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.
ചടങ്ങിൽ സ്കൂൾ HM ബിനി ടീച്ചർ, എസ്.എം.സി ചെയർമാൻ അബ്ദുള്ള മുതിര, പ്രസി പ്രിന്റോ, ആഷിക്ക് കെ, മുഹമ്മദ് അലി ഗസ്സാലി എന്നിവർ പങ്കെടുത്തു.
