വയോധികയുടെ കമ്മൽ അപഹരിച്ച അയൽവാസി പിടിയിൽ

മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യാൾ പിടിയിൽ. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ് (46) നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്.

ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മോഷണ മുതൽ പോലീസ് മഹസ്സർ പ്രകാരം ബന്തവസിലെടുത്തു.

📱 വാർത്തകൾക്ക്: 790 799 23 73

Leave a Reply

Your email address will not be published. Required fields are marked *