മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷം റോഡരികിലെ കാട്ടിലേക്ക് മറിയുകയായിരുന്നു.
പാലക്കാട് സ്വദേശി ഹമീദ് ഊട്ടിയിലേക്ക് പോകുകയായിരുന്നു. ഡ്രൈവർക്ക് പരിക്കില്ല. സാധാരണയായി ആളുകൾ കൂടുന്ന സ്ഥലമായിട്ടും അപകടസമയത്ത് ആളില്ലാതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി.
