ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് വയനാട് പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36) കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ പി.ടി (37) എന്നിവർ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ വാഹനാപകടംരണ്ട് മലയാളി യുവാക്കൾ മരിച്ചു; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം
