വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതികൾ പിടിയിൽ

പുൽപ്പള്ളി: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിൽ പ്രതികളായ രണ്ട് യുവതികളെ പുൽപ്പള്ളി പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി. മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറമ്പിൽ ബീന (37), തൃശ്ശൂർ ചാലക്കുടി ചുറക്കുന്നേൽ ശ്രീമോൾ (37) എന്നിവരാണ് അറസ്റ്റിലാ യത്. കാനഡ, സ്വിറ്റ്സ്വർലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഉദ്യോഗാർഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപ്പള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായി ട്ടുണ്ട്. നിലവിൽ ഏഴ് പേരിൽനിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടു ത്തുവെന്നാണ് പരാതി.പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷി ന്റെ നേതൃത്വത്തിൽ എസ്.ഐ. പി. ജിതിൻകുമാർ, സീനിയർ സിവിൽ പോ ലീസ് ഓഫീസർമാരായ മനു ജോസഫ്, വർഗീസ്, ജെയ്‌സ് മേരി, സിവിൽ പോലീസ് ഓഫീസർമാരായ ആതിര, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘ മാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *