ഹോം മൈക്കിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്ക‌ൻ മരിച്ചു

പുൽപ്പള്ളി: ഇരുളത്ത് വീട്ടിലുപയോഗിക്കുന്ന ഹോം മൈക്കിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ചു. ചുണ്ടക്കൊല്ലി പ്രഹ്ലാദ് ഭവനിൽ കെ.കെ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിതാവ്: പരേതനായ കരുണാകരൻ. മാതാവ് : പരേതയായ പത്മാവതി അമ്മ. ഭാര്യ: ദീപ (ബവ്കോ ഔട്ട് ലെറ്റ്, അമ്പലവയൽ). മക്കൾ: രോഹൻ, ഗൗതം. പുൽപ്പള്ളി ബവ്കോ മുൻ മാനേജരും, ബവ്കോ ഐഎൻടിയുസി സംസ്ഥാന ട്രഷററു മായ കെ.പ്രഹ്ലാദന്റെ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: കെ. കെ ശ്രീകുമാർ, അമ്മിണി, ശാന്തകുമാരി, ജയപ്രകാശ് സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *