കോളിയാടി: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിൻ്റെ മകൻ ആദിൽ ഷാ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ കോളിയാടിയിലാണ് അപകടം. ആദിൽഷാ യോടൊപ്പം കാറിലുണ്ടായിരുന്ന പുൽപ്പള്ളി സ്വദേശികളായ അമൽ (26), ബേസിൽ (24), മേപ്പാടി സ്വദേശി ആസിഫ് (24), നൂൽപ്പുഴ നെന്മേനിക്കുന്ന് ആദർശ് (23) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരി ഭാഗത്ത് നിന്ന് പോകുകയായി രുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും തകർത്ത് പാതയോരത്തെ വർക്ക്ഷോപ്പിലേക്ക് മറിയുകയായിരുന്നു.
കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു യുവാവ് മരിച്ചു:നാല് പേർക്ക് പരിക്ക്
