ജപ്തി: കർഷകദ്രോഹ നടപടിയിൽ നിന്ന് ബേങ്കുകൾ പിൻമാറണം: പി.കെ.എ.അസീസ്

കൽപ്പറ്റ: കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും കർഷകരുടെ പ്രയാസങ്ങളും മാനിക്കാതെ ജപ്തി – ഭൂമി കരസ്ഥൽപ്പെടുത്തൽ നടപടിയിലൂടെ കർഷകരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. കൃഷിക്കാരുടെതല്ലാത്ത കാരണങ്ങളാൽ പല കർഷകർക്കും യഥാസമയം അവരുടെ ബേങ്ക് വായ്പകൾ തിരിച്ചടക്കാൻ കഴിയാറില്ല.
പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ മുന്നൂറിലേറെ കർഷകരെ ബേങ്ക് കുടിശ്ശികയുടെ പേരിൽ സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള കേരള ബേങ്ക് ജപ്തിയും മറ്റുമായി പീഢിപ്പിക്കുകയാണ്.
വിളനാശം, വന്യമൃഗ ശല്യം, കാലാവസ്ഥ വ്യതിയാനം, ഉൽപാദനക്കുറവ്, ഉൽപ്പന്ന വിലയിടിവ് തുടങ്ങിയ പ്രതിസന്ധികൾ കാരണം വിളവെടുപ്പിന് ശേഷം ഉൽപ്പാദന ചിലവുമായി ഒത്തുപോവാത്ത സാഹചര്യമാണ് കർഷകരെ അലട്ടുന്നത്.
ഈ കാര്യം മനസിലാക്കാതെ ബേങ്കുകൾ സ്വീകരിക്കുന്ന ജപ്തി നടപടികളും, ഭൂമി കരസ്പ്പെടുത്തലും കർഷക ദ്രോഹമായേ കാണാനാവൂ.
കർഷകരുടെ പലിശയും പിഴ പലിശയും കൊണ്ട് വളർന്ന ബേങ്ക് കർഷകർ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ക്രൂരമായി പെറുന്നത് അനീതിയാണ്. ജപ്തി നിർത്തി വെച്ച് കർഷക സഹൃദ സമീപനം സ്വീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ സർക്കാർ ഭാഗത്തു നിന്നുണ്ടാവണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനങ്കിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *