തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം

കൽപ്പറ്റ: നിത്യവൃത്തിക്കായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം (എച്ച്ആർ എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ലിസ്സി ടോമി. വയനാട് ജില്ലാ വഴിയോരകച്ചവട കൂട്ടായ്മയുടെ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാർ അംഗീകരിച്ച തൊഴിൽ മേഖലയാണ് വഴിയോര കച്ചവടം എന്നാൽ ചില കുബുദ്ധികൾ സമൂഹത്തിലെ ദുർബലരായ ഈ വിഭാഗത്തെ വ്യാപകമായി അക്രമിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയുമാണ് ഇതനുവദിക്കാനാവില്ല ഇത്തരക്കാർക്ക് എല്ലാ സംരക്ഷണവും എച്ച്.ആർ എഫ് ഒരുക്കും. നിയമപരമായുള്ള എല്ലാ അവകാശങ്ങളും നേടിയെടുക്കാൻ ഇത്തരക്കാരെ സംരക്ഷിക്കുമെന്ന് ദേശീയ സെക്രട്ടറി രജ്ഞിത്ത് പി. ചാക്കോ അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനനങ്ങൾക്കെതിരെ ദേശീയ തലത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ’. ജില്ലാ ജനറൽ സെക്രട്ടറി ഉസ്മാൻ അഞ്ചുകുന്ന് സംഘട നാകാര്യങ്ങൾ വിദശീകരിച്ചു. വഴിയോര കച്ചവട കൂട്ടായ്മ ജില്ലാ കൺവീനർ ഷബീബ് മുസ്ല്യാർ, ജില്ലാ പ്രസിഡണ്ട് റസാഖ് സെക്രട്ടറി ജയേഷ് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *