നാട്ടുകലാകാരക്കൂട്ടം വയനാട് ജില്ലാകമ്മറ്റി ഇനി ഇവർ നയിക്കും

കൽപ്പറ്റ: നാട്ടുകലാകാര കൂട്ടം (എൻ.കെ.കെ)ജില്ലാ കൺവൻഷൻ
കൽപ്പറ്റ എസ്‌.ഡി .എം എൽ. പി സ്കൂളിൽ നടന്നു. നഗര സഭാ വൈസ് ചെയർപേഴ്സൺ സൗമ്യ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ വിശിഷ്‌ട അതിഥിയായി. വാർഡ് കൗൺസിലർമാരായ രവി വി.സി, നവാസ് എംപി എന്നിവർ സംസാരിച്ചു. എൻ.കെ.കെ സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രമോദ് തുടിതാളം, ട്രഷറർ വിജയൻ ഗോത്രമൊഴി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കലകാരന്മാർക്ക്‌ തിരിച്ചറിയൽ കാർഡ് ‌വിതരണവും വിവിധ മേഖലകളിൽ കഴിവ് ‌തെളിയിച്ചവരെ ആദരിക്കൽ ചടങ്ങും നടത്തി. പുതിയ ജില്ലാ ഭാരവാഹികളായി മനോജ് കെ പനമരം ( പ്രസിഡണ്ട്. ) രമേഷ് ഉണർവ്വ് (സെക്രട്ടറി) മജേഷ്‌രാമൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *