ഭാരത് സർക്കാർ പ്ലാനിങ് ബോർഡ് ഭാരത് സേവക് സമാജിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള ഭാരത് സേവക് പുരസ്‌കാരം വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്കു ലഭിച്ചു. തിരുവനന്തപുരത്തു ബി എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്‌കാരം നൽകി.
സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹത്തിന് ഇതിനു മുൻപ് കർമ്മ ശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വർഗ്ഗവാതിൽ പുരസ്കാരം, പി കെ റോസി അവാർഡ്, മദർ തെരേസ അവാർഡ്, ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭാരത് സേവക് ദേശീയ പുരസ്‌കാരം പ്രകാശ് പ്രാസ്കോ മീനങ്ങാടിക്ക്
