മാനന്തവാടി : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂ ൾ അധ്യാപക സംഗമം മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹി ച്ചു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി,
ഫാ. ബാബു നീറ്റുകര, ഫാ. ഷിൻസ ൺ മത്താക്കിൽ, ഫാ.എൽദോസ് കൂരാന്താഴത്തു പറമ്പിൽ ഫാ. അനൂപ് ചാത്തനാ ട്ടുകുടി, ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി വിനു വാണക്കുടി , റിജോ നടുത്തോട്ടത്തിൽ , മനോജ് കല്ലരിക്കാട്ട് , ബെറ്റി ജെബി, പി.വി. സ്കറിയ എന്നിവർ സംസാരിച്ചു. 2025 വർഷത്തെ റാങ്ക് ജേതാക്കളെയും ബെസ്റ്റ് സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കോറോം സൺഡേ സ്കൂളിനെയും ചടങ്ങിൽ അനുമോദിച്ചു. മേ ഖലയിലെ സമ്പൂർണ ആത്മദീപം ഇടവകയായ തൃശ്ശിലേരി ഇടവകയെ പ്രത്യേകം അനുമോദിച്ചു . സൺഡേസ്കൂൾ അധ്യാപന രംഗത്ത് 25 വർഷം പൂർത്തീകരിച്ച കെ.എം.ഷിനോജ് കോപ്പുഴ, റെജി വാണാക്കുടി, ബൈജു മുതിരാമറ്റം, ബിനോയി പേരിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് 2026-29 വർഷത്തെ മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖിൽ പീറ്റർ നന്ദിയും അറിയിച്ചു.
സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി
