ടാസ്ക് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് നവീകരിച്ചു, സ്പോർട്സ് കിറ്റ് വിതരണവും നടത്തി

കണ്ടെത്തുവയൽ: വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡായ കണ്ടത്തുവയലിൽ കായിക പ്രേമികൾക്ക് ആവേശമായി ഗ്രൗണ്ട് നവീകരണം പൂർത്തിയായി. നേരത്തെ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഈ ഗ്രൗണ്ട്.
പഞ്ചായത്തിന്റെ മികച്ച ഇടപെടൽ
വാർഡ് മെമ്പർ സുമേഷിന്റെ പ്രത്യേക താല്പര്യപ്രകാരം പഞ്ചായത്ത് ഇടപെട്ട് ഗ്രൗണ്ട് പൂർണ്ണമായും നവീകരിച്ചു. ഗ്രൗണ്ടിൽ മണ്ണ് ഫിൽ ചെയ്ത് നിരപ്പാക്കുകയും, സൈഡ് കെട്ടി സംരക്ഷിക്കുകയും ചെയ്തതോടെ മികച്ച രീതിയിൽ കളിയോഗ്യമായ ഒരു ഗ്രൗണ്ടായി ഇത് മാറി. ഇതിന് നേതൃത്വം നൽകിയ പഞ്ചായത്തിനോടും മെമ്പറോടും നാട്ടുകാർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

സ്പോർട്സ് കിറ്റ് വിതരണം
ഗ്രൗണ്ട് നവീകരണത്തോടൊപ്പം തന്നെ ടാസ്ക് സ്പോർട്സ് ക്ലബ്ബിനാവശ്യമായ പുതിയ സ്പോർട്സ് കിറ്റും മെമ്പർ സുമേഷ് വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മുഹ്താജ്, സെക്രട്ടറി മജീദ് എന്നിവർ ചേർന്ന് മെമ്പറുടെ കൈയ്യിൽ നിന്നും കിറ്റ് ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ലബ്ബിലെ മറ്റ് അംഗങ്ങളും കായിക പ്രേമികളും സംബന്ധിച്ചു.
നാട്ടിലെ കായിക മുന്നേറ്റങ്ങൾക്കും യുവജനങ്ങളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പുതിയ മാറ്റങ്ങൾ വലിയ ഊർജ്ജമാകുമെന്ന് ടാസ്ക് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *