വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് സഖ്യം

മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 14/15 സീറ്റും നേടി തിളക്കമാർന്ന വിജയമാണ് യുഡിഎസ് എഫ് മുന്നണിക്ക് ലഭിച്ചത് വിജയാഘോഷത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പ്രവർത്തകർ തലപ്പുഴ ടൗണിലേക്ക് വിജയാഹ്ലാദപ്രകടനവും സംഘടിപ്പിച്ചു
ചെയർമാൻ – അഭിനന്ദ്
വൈസ് ചെയർപേഴ്സൺ ആദിത്യ കൃഷ്ണ, ജനറൽ സെക്രട്ടറി ജസീം അക്ബർ, മാഗസിൻ എഡിറ്റർ ആദിൽ, ആർട്സ് ക്ലബ് സെക്രട്ടറി സിനാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ ശ്യാംലാൽ, നിഷാദ് മറ്റ് ഡിപ്പാർട്മെന്റ് പ്രതിനിധികൾ ഉൾപ്പെടെ ആണ് 15ൽ 14 സീറ്റും വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *