കൽപ്പറ്റ: വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ അനധികൃതമായി കച്ചവടം ചെയ്യുന്ന ഗുഡ്‌സ് വാഹന കച്ചവടക്കാർ വ്യാപാരി വ്യവസായിഏകോപന സമിതി നേതാക്കളെ മർദ്ദിച്ചതായി പരാതി. കൽപ്പറ്റയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജൈത്ര തീയേറ്ററിനടുത്ത് ഗുഡ്‌സ് വാഹനത്തിൽ കച്ചവടം ചെയ്തുകൊണ്ടിരുന്ന അനധികൃത കച്ചവടം ടൗണിൽ നിന്ന് മാറ്റി ഇടണമെന്ന് ആവശ്യപ്പെട്ട യൂത്ത് വിങ്ങ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് സി.എച്ച് ഷൈജലിനെ ഗുഡ്‌സ് വാഹനത്തിലെ കച്ചവടക്കാർ മർദ്ദിക്കുകയായിരുന്നൂവെന്നും ഇത് കണ്ട് എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടും കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ടുമായ ഇ ഹൈദ്രുവിനെയും അനധികൃത കച്ചവടക്കാർ മർദ്ദിച്ചുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന കൽപ്പറ്റ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ബാവയെയും ഇവർ മർദ്ദിച്ചു. മൂന്നുപേരും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാപാരി നേതാക്കളെ മർദ്ദിച്ചവർക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായിഏകോപന സമിതി
