ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു

തലപ്പുഴ:ശബരിമല സ്വർണ്ണ കൊള്ള നടത്തിയ സിപിഎം നേതാക്കൾക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴയിൽ ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു.ശബരിമല സ്വർണ്ണ കൊള്ളയുടെ അന്വേഷണം പൂർത്തിയാകുമ്പോളേക്കും സിപിഎം സംസ്ഥാന കമ്മറ്റി സെൻട്രൽ ജയിലിൽ കൂടേണ്ട അവസ്ഥയിലേക്ക് മാറുമെന്ന് സംരക്ഷണ ജ്യോതി ഉത്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ്‌ വാളാട് പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.കെ.വി.ജോൺസൺ,എം ജി ബാബു,ബിജു നരിപ്പാറ,വിജിൻ തലപ്പുഴ,നിധിൻ പി എം, അഷ്‌കർ ചുങ്കം,ഫൈസൽ കളത്തിൽ,ജസ്‌വിൻ വരയാൽ,കാന്തിരാജ്,ഷറഫുദ്ധീൻ പാറത്തോട്ടം,കണ്ണൻ കമ്പമല തുടങ്ങിയവർ നേതൃത്വ നൽകി

Leave a Reply

Your email address will not be published. Required fields are marked *