നീലഗിരി കോളേജിലെ സൈക്കോളജി വിഭാഗം അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

താളൂർ: നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസ് മനശ്ശാസ്ത്ര വിഭാഗം ഫെബ്രുവരി 12, 13 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

“Discovering Solution-Focused Psychology: An Introduction for Psychology Students” എന്നും “Shaping Solution-Focused Education: Exploring Strength-Based Approaches” എന്നും പേരിട്ട ഈ സെമിനാർ നെതർലാൻഡ്സിലെ സൊല്യൂഷൻ സെന്റർ ഡയറക്ടറും സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായ പ്രൊഫ്. അർനോഡ് ഹൂബേഴ്സ് അവതരിപ്പിച്ചു. അദ്ദേഹം നിലഗിരി കോളേജിലെ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ്.

പരിഹാരകേന്ദ്രിത (Solution-Focused) സമീപനങ്ങളും ശക്തി-ആധാരിത (Strength-Based) വിദ്യാഭ്യാസ രീതികളും സംബന്ധിച്ചായിരുന്നു പ്രധാനമായും സെമിനാർ. അധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർക്കിടയിലും ക്ലാസ് മുറികളിലും ഈ സമീപനങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഈ സെമിനാറിൽ വിശദീകരിച്ചു.

സൈക്കോളജി വിഭാഗത്തിലെയും മറ്റു സാമൂഹ്യശാസ്ത്ര വിഭാഗങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളും അക്കാദമീഷ്യന്മാരും പ്രൊഫഷണലുകളും പങ്കെടുത്ത ഈ സെമിനാർ സംവാദപരവും പ്രായോഗികവുമായ നവീന ചികിത്സാരീതികളും വിദ്യാഭ്യാസ രീതികളും സംബന്ധിച്ച നിരവധി ചർച്ചകൾക്കും വേദിയായി. കോളേജ് സെക്രെട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ.റാശിദ് ഗസ്സാലി സെമിനാർ ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ബാല ഷണ്മുഖ ദേവി, ക്യാമ്പസ് മാനേജർ ഉമ്മർ.പി.എം, സൈക്കോളജി ഡീൻ ഡോ.മുഹ്സിന ലുബൈബ, സൈക്കോളജി വിഭാഗം മേധാവി സുബൈർ എന്നിവർ പങ്കെടുത്തു. സെമിനാർ പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാർ കോർഡിനേറ്ററും സൈക്കോളജി അധ്യാപകയുമായ നിമിത കെ.വി നന്ദി പ്രകാശനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *