അമ്പലവയൽ: ഒന്നെയാർ സ്വദേശിയുടെ സ്‌കൂട്ടർ മോഷണം പോയ കേസിൽ കുറ്റിപ്പുറം കൈപ്പള്ളി വീട്ടിൽ ഷാഹുൽ ഹമീദ് (40), അമ്പല വയൽ ചക്രൂട്ടി വയൽ കാര്യാടൻ വീട്ടിൽ ആയിഷ (60) എന്നിവരെയാ ണ് അമ്പലവയൽ സ്റ്റേഷൻ എസ്.എച്ച്.ഓ രാംകുമാറിന്റെ നേതൃത്വ ത്തിൽ പിടികൂടിയത്. 21.01.2026 തിയ്യതി അമ്പലവയൽ ടൗണിൽ സെന്റ്റ് മാർട്ടിൻ ഹോസ്‌പിറ്റലിന് എതിർവശം ഡെൽറ്റ ബേക്കറിയുടെ മുൻവശം പാർക്ക് ചെയ്‌ത സ്കൂട്ടറാണ് മോഷണം പോയത്. ഷാഹുൽ ഹമീദ് കോഴിക്കോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ സമാനരീതിയിൽ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലും ഉൾപ്പെട്ടയാളാണ്. അസി.സബ് ഇൻ സ്പെക്ടർമാരായ എം.കെ സനൽ, പി.ജമീല, സിവിൽ പോലീസ് ഓഫീ സർ അഖിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
