തെലങ്കാന കാർഷിക സർവകലാശാലയുടെ സ്വർണ പതക്കം നേടി അജയ് ആന്റോ സോയി

മാനന്തവാടി : പ്രൊഫസർ ജയശങ്കർ തെലങ്കാന കാർഷിക സർവകലാശാലയുടെ കാർഷിക സാമ്പത്തിക ശാസ്ത്ര, ബിരുദാനന്തര ബിരുദത്തിന് മാനന്തവാടി കണിയാരം കൈതാരത്ത് ഭവനത്തിൽ അജയ് ആന്റോ സോയി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സർവകലാ ശാലയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് ലഭിക്കുന്ന വിദ്യാർത്ഥിക്കുള്ളതാണ് സ്വർണ മെഡൽ.ഇപ്പോൾ ഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചർ ഓഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ(IARI) കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ, ഗവേഷണം നടത്തുന്ന അജയ് ആന്റോ സോയി,ആറാട്ടുതറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ സോയി ആന്റണി യുടെയും പോരൂർ സെൻറ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രധാന അദ്ധ്യാപിക ജാൻസി എ വി യുടെയും മകനാണ്. അലൻ ജിയോ സോയി, ആൻജിസ് മരിയ സോയി എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *