എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും പിടികൂടിയത്. 07.01.2026 തീയതി ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വന്ന കെ.എല്‍. 10 ബി.എഫ്. 6435 ഇന്നോവ വാഹനത്തില്‍ നിന്നുമാണ് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

എസ്.ഐ കെ.എം. സന്തോഷ് മോന്‍, എ.എസ്.ഐ അബ്ദുള്‍ ഖഫൂര്‍, എസ്.സി.പി.ഒമാരായ പ്രജീഷ്, മോഹന്‍ദാസ്, സി.പി.ഒമാരായ വിനിഷ, ഡോണിത്ത് സജി, ഗീത, നൗഫല്‍ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *