സുൽത്താൻ ബത്തേരി :ദൊട്ടപ്പൻകുളത്ത്
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത്
ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നു.
പരിക്കേറ്റ ജിയോയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്
