രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു.ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ […]

അരുൺ കെ പവിത്രൻ വയനാട് എസ്.പി

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുൺ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി […]

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്.കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിലെ മണലില്‍ പേപ്പര്‍ വിരിച്ച്‌ അതില്‍ കഞ്ചാവ് ഇലകള്‍ […]

മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പതിനാലുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കുക. വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയില്‍വേ […]

വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസി രാജു ജോസിനെ അറസ്റ്റ് ചെയ്തു.. വേലിയമ്പം […]

കവർച്ചാ പ്ലാൻ തകർത്ത് പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

കമ്പളക്കാട്: കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ്‌ (36), കിളിമാനൂർ മഞ്ഞമറ്റത്തിൽ വീട്ടിൽ സാബു വിൽസൺ (36), […]

കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു

ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി […]

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ആംബുലന്‍സുകളിലേക്ക് ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും ഹെവി ഡ്രൈവിങ് ലൈസെന്‍സുമാണ് യോഗ്യത. വൈത്തിരി താലൂക്ക് പരിധിയിലെ 21 നും 50 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ […]

ഡി എ ജീവനക്കാരൻ്റെ അവകാശമാണ് : കെ പി എസ് ടി എ

കാക്കവയൽ : ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് കെ പി എസ് ടി എ മുട്ടിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത സർക്കാരിൻ്റെ ഔദാര്യമല്ല, ജീവനക്കാരുടെ […]

അനധികൃത മദ്യ വില്പന ഒരാൾ എക്സൈസിന്റെ പിടിയിൽ

കാക്കവയൽ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്‌തു. കാക്കവയൽ തെനേരി സ്വദേശി […]