സഹകരണ വാരാഘോഷം: വയനാട് ജില്ലാതല പരിപാടിയും ലഹരിവിരുദ്ധ റാലിയും നവംബർ 18ന്

സുൽത്താൻ ബത്തേരി: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാതല ആഘോഷം നവംബർ 18 ബുധനാഴ്ച രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടക്കും.

ജോയിന്റ് രജിസ്ട്രാർ (ജനറൽ) വിദ്യ കെ.യുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലി ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.

സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റൽ സഹകരണം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തൽ, യുവജന പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളും വാരാഘോഷത്തിൽ ചർച്ചയാകും.

ലഹരിമുക്ത സമൂഹം എന്ന സന്ദേശം പ്രചരിപ്പിക്കുന്ന റാലിയിൽ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. ജില്ലാതല ആഘോഷത്തിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം സംഘാടക സമിതി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *