ഹെൽത്തി വയനാട് ആലോചന യോഗം നടത്തി

👉🏻പിണങ്ങോട്: കല്പറ്റ നിയോജക മണ്ഡലം എം എൽ എയും കൃഷി മന്ത്രിയുമായ അഡ്വ ടി സിദ്ധിഖിന്റെ മിനിസ്റ്റേഴ്സ് കെയർ പ്രൊജക്റ്റ്‌ ന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഹെൽത്തി വയനാട് പദ്ധതിയുടെ വെങ്ങപ്പള്ളി പഞ്ചായത്ത് തല ആലോചനായോഗം നടത്തി. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വർക്ക് ഷോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രാമൻ അധ്യക്ഷത വഹിച്ചു. സഹാറാ ഭാരത് ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ ആര്യദാസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ, വാർഡ് വികസന സമിതി കൺവീനർമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *