ഹംസ ഫൈസി റിപ്പൺ അന്തരിച്ചു

റിപ്പൺ: തോമാട്ടുചാൽ സ്വദേശിയും പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ കുറുക്കൻ വീട്ടിൽ ഹംസ ഫൈസി (65) അന്തരിച്ചു.

എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡണ്ട്, എസ്.എം.എഫ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്, നീലഗിരി ജില്ലാ സമസ്ത പ്രസിഡണ്ട് തുടങ്ങി നിരവധി സംഘടനാ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ സമസ്ത ജില്ലാ കമ്മിറ്റി അംഗവും ഓർഫനേജ് ജില്ലാ പ്രസിഡണ്ടുമായിരുന്നു.

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്സ്, സുൽത്താൻ ബത്തേരി ദാറുൽ ഉലൂം അറബിക് കോളേജ്, വെങ്ങപ്പള്ളി അക്കാദമി ശിഹാബ് തങ്ങൾ മെമ്മോറിയൽ വനിതാ കോളേജ്, ഡബ്ല്യു.എം.ഒ അലാൻ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മീനങ്ങാടി, എരുമാട്, വടുവഞ്ചാൽ വളവിൽ തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബായും മദ്റസ അധ്യാപകനായും പ്രവർത്തിച്ചു. കോഴിക്കോട് എസ്.കെ.എസ്.എസ്.എഫ് ഇസ്‌ലാമിക് സെന്റർ ജുമാ മസ്ജിദിൽ ദീർഘകാലം ഇമാമും ഖത്തീബുമായിരുന്നു. സ്ലാല സുന്നി സെന്റർ മദ്റസയുടെ സ്ഥാപകരിൽ പ്രമുഖനുമാണ്.

പരേതനായ മുഹമ്മദ് – മമ്മാത്തു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യമാർ: പരേതയായ ഫാത്തിമ, ആയിശ. മക്കൾ: അമീൻ, അൻവർ, അർഷാദ്. മരുമക്കൾ: സുഹൈല, ജംഷീന.

മയ്യിത്ത് നമസ്കാരം നാളെ (നവംബർ 17) രാവിലെ 10 മണിക്ക് തോമാട്ടുചാൽ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *