വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22ന്

കൽപ്പറ്റ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22ന് കാര്യമ്പാടി–കൊളവയൽ റോഡിൽ നടക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ 5ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ റോഡ് സൈക്കിളും ഹെൽമെറ്റും സഹിതം അന്നേദിവസം രാവിലെ 7 മണിക്ക് കാര്യമ്പാടി ടൗണിൽ എത്തിച്ചേരണമെന്ന് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു.

ഫോൺ: 9446 733 143

#Wayanad #Cycling #RoadCycling #SelectionTrial #WayanadNews #2NewserWayanad

Leave a Reply

Your email address will not be published. Required fields are marked *