പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൗതികസാഹചര്യങ്ങളും പഠനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇന്റർലോക്ക് നിർമ്മാണം, ഓഫീസ് നവീകരണം, ബോയ്സ് ടോയ്‌ലറ്റ്, ക്രിയേറ്റീവ് കോർണർ, ഡിജിറ്റൽ സ്ക്വയർ, സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം തുടങ്ങിയ പദ്ധതികളാണ് സ്കൂളിൽ നടപ്പാക്കിയത്.
എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കിയ സ്കൂളിലെ പൂർവവിദ്യാർഥിനി സൂര്യ ഗായത്രിയെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ജനപ്രതിനിധികളായ ബീന സജി, ഷാജഹാൻ കോവ, റുക്കിയ സലാം, ഡി.പി.സി. നിസാർ കമ്പ, ബി.പി.സി. രവീന്ദ്രൻ കെ., പി.ടി.എ പ്രസിഡന്റ് സുബൈർ കെ.ടി., പ്രിൻസിപ്പൽ രമേഷ് കുമാർ എം.കെ., ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
