യുവമോർച്ച
മാനന്തവാടി: പ്രമുഖ ഫിനാൻസിംഗ് സ്ഥാപനമായ ശ്രീറാം ഫിനാൻസിലെ സാധാരണക്കാരായ കസ്റ്റമേഴ്‌സിൻ്റെ പേരിൽ വ്യാജ ലോണുകൾ കാണുന്നത് വളരെ ഗൗരവകരമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിവസേന വന്നു കൊണ്ടിരിക്കുന്നത് . ഇതറയാത്ത സാധാരണക്കാർക്ക് സിബിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് പ്രശ്നപരിഹാരം കാണണം . ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അഖിൽ കേളോത്ത് , ശ്രീജിത്ത് കണിയാരം , രൂപേഷ് പിലാക്കാവ് , സംഗീത് കണിയാരം തുടങ്ങിയവർ അറിയിച്ചു
