കൽപ്പറ്റ:- പ്രിയദർശിനി സൗജന്യ യാത്ര ഉൾപ്പെടെ ഈ സർക്കാരിന്റെ വനിതകളോടുള്ള സമീപനം സ്വാഗതാർഹമാണെന്ന് ഐഎൻടിയുസി മഹിളാ വിംഗ് ജില്ലാ കമ്മിറ്റി. വനിതകളോട് നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടുള്ള മുൻ സർക്കാരിനെ അപേക്ഷിച്ച് വനിതകളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നീങ്ങുന്ന യുഡിഎഫ് സർക്കാർ ഏറെ പ്രതീക്ഷ നൽകുന്നുവെ ന്നും യോഗം ചൂണ്ടിക്കാട്ടി. അതിന് ഉദാഹരണമാണ് പ്രിയദർശിനി സൗജന്യ യാത്രയെന്നും വനിതകൾക്കായി പ്രഖ്യാപിച്ച വിവിധ പദ്ധതികൾ എന്നും യോഗം വിലയിരുത്തി.ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി മഹിളാവിംഗ് ജില്ലാ പ്രസിഡന്റ് രാധാ രാമ സ്വാമി അധ്യക്ഷയായിരുന്നു.മഹിളാവിംഗ് സംസ്ഥാന പ്രസിഡണ്ട് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ജിനി തോമസ്, മേഴ്സി സാബു, കെ കെ രാജേന്ദ്രൻ, ശ്രീനിവാസൻ തൊവരിമല, സന്ധ്യാ ലിഷു, കെ.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ വനിതകളോടുള്ള അനുഭാവനയം സ്വാഗതാർഹം: ഐഎൻടിയുസി
