വയനാടിന്റെ കണ്ണീരൊപ്പാൻ മാനന്തവാടിയിൽ മെഡിക്കൽ കോളേജ് വേണം: ഇൻകാസ് കുവൈറ്റ്

കുവൈറ്റ്: ചികിത്സയ്ക്കായി ചുരം ഇറങ്ങുന്നതിനിടെ പലപ്പോഴും ജീവൻ നഷ്‌ടപ്പെടുന്ന വയനാട്ടുകാരുടെ ദീർഘകാല വേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ മാനന്തവാടിയിൽ തന്നെ സമ്പൂർണ്ണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് ഇൻകാസ് കുവൈറ്റ് വയനാട് ജില്ലാ കൺവീനർ അലക്സ് കൂട്ടുങ്കൽ ആവശ്യപ്പെട്ടു. ഇൻകാസ് കുവൈറ്റ് വയനാട് ജില്ലാ ഘടകം കുവൈറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലക്‌സ് കൂട്ടുങ്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, മാനന്തവാടിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കി. പദ്ധതി വൈകിപ്പിക്കാനോ വഴിതിരിച്ചുവിടാനോ അട്ടിമറിക്കാനോ ഇടയാക്കുന്ന ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വയനാട്ടിൽ ഗുരുതര അപകടങ്ങളോ അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ആധുനിക ചികിത്സാ സൗകര്യങ്ങൾ തേടി ഇന്നും മണിക്കൂറുകളോളം ചുരം ഇറങ്ങി കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം മാറേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *