മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ “കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്സ് വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു.
എൻഎസ്‌എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദൻ പുതിയപറന്പില്‍, പി.ജി. ഗിരിജ, എൻഎസ്‌എസ് വോളണ്ടിയർ ലീഡർ അർഷാദ് അൻവർ, അവന്തിക അനീഷ് എന്നിവർ പ്രസംഗിച്ചു.
കാന്പസിലോ പരിസരത്തോ ലഹരി പദാർഥങ്ങളുടെ സാന്നിധ്യമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാലുടൻ അധ്യാപകരെയോ എക്സൈസ് അധികൃതരെയോ അറിയിക്കുകയാണ് വിജിലൻസ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.
