ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു.

ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു
ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു.

ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ചീരാൽ പരിസരത്തു നിന്നും ഒരു ആടിനെയും കടുവ ആക്രമിച്ചിരുന്നു.

ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടില്ല. വന്യജീവികളുടെ ആക്രമണങ്ങൾ പതിവാകുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ വനം വകുപ്പിന് എത്തിച്ചേരാൻ കഴിയാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്ത് കിടക്കുന്ന പ്രദേശങ്ങളെ പോലും മേപ്പാടി സ്റ്റേഷൻ്റെ കീഴിലാക്കിയ വിരോധാഭാസമാണ് ഇത്തരം പ്രതിസന്ധിക്ക് കാരണം.

പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിചു ജനകീയ കൂട്ടായ്മ ചിരാലിൽ നാളെ സർവകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *