കൽപ്പറ്റ: ജോൺസൺ ജോസഫ് രചിച്ച കരിമ്പാറക്കുന്നിലെ രാത്രികൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു.
പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി പുസ്തകം പ്രകാശനം ചെയ്തു. പിണങ്ങോട് ഡബ്ല്യു.ഒ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ താജ് മൻസൂർ ആദ്യപ്രതി ഏറ്റുവാങ്ങി. ഡബ്ല്യു.ഒ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി.കെ. ഷാഹിന പുസ്തകപരിചയം നടത്തി.
ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. റെജി ജോർജ്, ഹമീദ് കൂരിയാടൻ, അഡ്വ. പി. ചാത്തുക്കുട്ടി, സി.കെ. നൗഷാദ്, കെ. പ്രകാശൻ, ജോൺസൺ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
