ലഹരിമരുന്നുകളുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട: എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നൂക്കിൽ നന്നു (27), പത്തിപ്പൊയിൽ അയിക്കാരൻ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇൻസ്പെക്ടർ പി.സി. റോയിയും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 2 മില്ലിഗ്രാം എം.ഡി.എം.എ, 13 ഗ്രാം ഹാഷിഷ് ഓയിൽ, 22 ഗ്രാം കഞ്ചാവ് എന്നിവ പൊലീസ് കണ്ടെടുത്തു.

ജില്ലയിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ്. വരും ദിവസങ്ങളിലും ജില്ലയിലുടനീളം ശക്തമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *